LATEST
‘വികസന തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്’; ധർമ്മടത്ത് വോട്ടഭ്യർത്ഥിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും അതിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വികസന വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാൻ കേരളത്തിലെ ഓരോ പ്രദേശത്തിനും സാധിക്കുമെന്നും അതൊക്കെ ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നാടിന്റെ എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. ആധുനിക ലോകത്തിനൊപ്പം മുന്നേറാനുള്ള ശേഷി നമ്മുടെ നാടിനുണ്ടെന്ന് നാം തെളിയിച്ചു. ജനങ്ങൾ ഈ വികസന തുടർച്ചയ്‌ക്കൊപ്പമാണ്. ഇവിടെ ഈ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് എൽഡിഎഫ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Source link


