LATEST
കൊച്ചി ബിനാലെ കൊടിയിറങ്ങി

കൊച്ചി: വിദേശ കലാകാരന്മാരുടെയുൾപ്പെടെ പങ്കാളിത്തത്തോടെ 110 ദിവസം നീണ്ട ആറാമത് കൊച്ചി ബിനാലെ കലാപരിപാടികളോടെ ഇന്നലെ സമാപിച്ചു. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്ന ചടങ്ങിൽ ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്‌ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ.വി. വേണു, സി.ഇ.ഒ തോമസ് വർഗീസ്, എഴുത്തുകാരൻ എൻ.എസ്. മാധവൻ, ബിനാലെ ട്രസ്റ്റ് അംഗങ്ങളായ പി.കെ. ഹോർമിസ് തരകൻ, വി. സുനിൽ, കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ, ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മരയോ ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് ഡർബാർഹാൾ ഗ്രൗണ്ടിൽ കലാപരിപാടികളും നടന്നു. ഇത്തവണ 6.6 ലക്ഷം പേർ ബിനാലെ സന്ദർശിച്ചു. അടുത്ത പതിപ്പ് 2027 ഡിസംബർ 12ന് ആരംഭിക്കും.
Source link


