test del 3

ഡെർബിയിലെ കാറപകടം: പ്രതിയായ മലയാളി യുകെയിലെത്തിയത് ആശ്രിത വീസയിൽ, താമസിച്ചിരുന്നത് ഒറ്റയ്ക്ക്


ലണ്ടൻ/ഡെർബി∙ യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ മലയാളിയെന്ന് അനൗദ്യോഗിക സ്ഥിരീകരണം. 36 വയസ്സുകാരനായ പ്രതി യുകെയിൽ എത്തിയത് ആശ്രിത വീസയിൽ ആണെന്നും ഇപ്പോൾ പങ്കാളിയുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നതെന്നും ആണ് അനൗദ്യോഗികമായ സ്ഥിരീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവാദ സാധ്യത ഉൾപ്പെടെ സംഭവത്തിൽ എല്ലാ വശങ്ങളും പരുശോധിക്കുന്നതിനായി കൗണ്ടർ-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ചേർന്നതായി ഡെർബിഷയർ പൊലീസ് അറിയിച്ചു. എന്നാൽ സംഭവം ഇപ്പോൾ ഭീകരാക്രമണമെന്ന നിലയിൽ പരുഗണിക്കുവാൻ കഴിയില്ലെന്നും സംഭവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഒരുപക്ഷെ മാനസിക വിഭ്രാന്തിയുള്ള ആളായതിനാലാകാം ഇത്തരം ഒരു അപകടം സംഭവിച്ചത് എന്നാണ് പ്രദേശവാസികളുടെ അനുമാനം. മലയാളി സമൂഹവുമായി വലിയ ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത പ്രതിയെ മിക്കവർക്കും പരുചയം ഉണ്ടായിരുന്നില്ല. മാർച്ച് 28ലെ ഇൻസിഡന്റ് നമ്പർ 1131 ചൂണ്ടിക്കാട്ടി 101 എന്ന നമ്പറിൽ വിവരങ്ങൾ കൈമാറാമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. വിവരങ്ങൾ അജ്ഞാതമായി നൽകാൻ ക്രൈംസ്റ്റോപ്പേഴ്സിനെ 0800 555 111 എന്ന നമ്പറിൽ ബന്ധപ്പെടുവാനും പൊലീസ് അറിയിച്ചു.


Source link

Back to top button