LATEST

ക​ൺ​വെ​ർ​ജ​ൻ​സ് ഇ​ന്ത്യ​ ​ ടെക്നോളജി പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് ​കേ​ര​ള​ ​സം​ഘം


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി പ്രദർശനമായ 33-ാമത് കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോയിൽ കേരളത്തിൽ നിന്ന് ഐ.ടി പ്രതിനിധി സംഘം പങ്കെടുക്കും. ന്യൂഡൽഹിയിൽ മാർച്ച് 23 മുതൽ 25 വരെയാണ് പ്രദർശനം.
സംസ്ഥാന ഇലക്ട്രോണിക്‌സ് ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, മൂന്ന് ഐ.ടി പാർക്കുകളുടെ സി.ഇ.ഒമാർ, 15 ഐ.ടി കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമുണ്ടാകും.ആഗോള നിക്ഷേപകർ, സാങ്കേതിക മേഖലയിലെ പ്രമുഖർ, വ്യവസായ പങ്കാളികൾ എന്നിവരുമായി കേരള ഐടി കമ്പനികൾക്ക് ചർച്ചയ്ക്ക് അവസരമൊരുക്കും. സംസ്ഥാനത്തെ മുൻനിര സ്വകാര്യ ഐ.ടി സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും.


Source link

Back to top button