test del 3

കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ; ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത് 33 ചോദ്യങ്ങൾക്ക്


ന്യൂഡൽഹി ∙ കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയമാണ് ജൂൺ 16 മുതൽ 30 വരെ. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെ വീടുകയറിയുള്ള ഹൗസ്‌ ലിസ്റ്റിങ് ഓപ്പറേഷൻ (എച്ച്എൽഒ) നടക്കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്.കർണാടക, ഗുജറാത്ത് അടക്കം 11 സംസ്ഥാനങ്ങളിൽ ആദ്യഘട്ട സെൻസസിന്റെ സെൽഫ് എന്യുമറേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഈ സംസ്ഥാനങ്ങളിൽ ഏപ്രിൽ 16 മുതലാണ് ഹൗസ് ലിസ്റ്റിങ് തുടങ്ങുന്നത്. അതത് സംസ്ഥാനങ്ങളിലെ സൗകര്യം പരിഗണിച്ചാണ് തീയതി തീരുമാനിച്ചിരിക്കുന്നത്. രാജ്യമാകെ 2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള 30 ദിവസമാണ് ആദ്യഘട്ട കണക്കെടുപ്പിന് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് അവസാനമായി സെൻസസ് നടന്നത് 2011ലാണ്.ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) ആദ്യഘട്ടമായ ഹൗസ്‌ ലിസ്റ്റിങ് ഓപ്പറേഷനിൽ (എച്ച്എൽഒ) 33 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. ഒന്നുകിൽ ജൂൺ 16 മുതൽ ഓൺലൈൻ പോർട്ടൽ വഴിയോ (se.census.gov.in) ജൂലൈ ഒന്നിനു ശേഷം വീട്ടിലെത്തുന്ന എന്യൂമറേറ്റർമാരുടെ പക്കലോ വിവരങ്ങൾ നൽകാം. പോർട്ടൽ വഴിയാണ് വിവരം നൽകിയതെങ്കിൽ, വിവരം സബ്മിറ്റ് ചെയ്ത ശേഷം ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് കൈമാറണം. ഇത് പരിശോധിച്ചുറപ്പാക്കിയ ശേഷം വിവരം ഔദ്യോഗികമായി ചേർക്കും. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ എന്യുമറേറ്റർമാർ വീട്ടിലെത്തുമ്പോൾ ചുവടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ മതി.


Source link

Back to top button