NATIIONAL
പന്തിൽ കൃത്രിമമോ? എനിക്ക് ഒന്നുമറിയില്ല: റമീസ് രാജ എങ്ങനെയൊക്കെ ചോദിച്ചിട്ടും ഒഴിഞ്ഞു മാറി ഷഹീൻ അഫ്രീദി- വിഡിയോ

ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ പന്തിൽ കൃത്രിമം നടന്ന സംഭവത്തിൽ പ്രതികരിക്കാതെ ലഹോർ ക്വാലാൻഡേഴ്സ് ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. കറാച്ചി കിങ്സിനോടു തോൽവി വഴങ്ങിയ ശേഷം പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജയുമായി സംസാരിക്കുന്നതിനിടെയാണ് ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതെ ഷഹീൻ അഫ്രീദി ബുദ്ധിമുട്ടിയത്. കറാച്ചി കിങ്സിന് ജയിക്കാന്‍ 20–ാം ഓവറിൽ 14 റൺസ് കൂടി വേണ്ടിയിരുന്നപ്പോഴാണ് ലഹോർ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവർ ചേർന്ന് ബോളറുടെ റണ്‍ അപ് ഏരിയയ്ക്കു സമീപത്തുനിന്ന് പന്ത് കയ്യിൽവച്ച് ഏറെ നേരം സംസാരിച്ചത്.എന്നാൽ പാക്ക് താരം ഒഴിഞ്ഞുമാറിയിട്ടും റമീസ് രാജ വിടാൻ കൂട്ടാക്കിയില്ല. എന്തുകൊണ്ട് അംപയറോട് ചോദിച്ചില്ലെന്നായി റമീസ് രാജയുടെ സംശയം. ‘‘എന്തിനാണു പന്തു മാറ്റിയതെന്ന് നിങ്ങൾ ചോദിക്കണമായിരുന്നു. ഞങ്ങൾ ചോദിച്ചപ്പോള്‍ അവർ മറുപടി നൽകിയില്ല.’’– റമീസ് രാജ പറഞ്ഞു. അതേസമയം ലഹോറിന്റെ വിദേശ താരം സിക്കന്ദർ റാസയും സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണു പ്രതികരിച്ചത്. ‘‘എന്റെ കാര്യം ഞാൻ പറയാം. പന്തിൽ എന്തെങ്കിലു മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. പന്തിലെ ഈര്‍പ്പം ഒഴിവാക്കാൻ ഞാൻ തുടച്ചിരുന്നു. എന്നാൽ ഷർട്ട് ഉപയോഗിച്ച് അതു ചെയ്യരുതെന്ന് അംപയർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഞാൻ കണ്ടിട്ടില്ല. ആർക്കെതിരെയാണ് അംപയർമാർ നടപടിയെടുക്കുന്നത്.?’’– സിക്കന്ദർ റാസ ചോദിച്ചു.
Source link


