LATEST
വധശ്രമ കേസിലെ പ്രതിക്ക് 12 വർഷം തടവും പിഴയും

ചെറുതുരുത്തി: വധശ്രമ കേസിലെ പ്രതിക്ക് 12 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പനങ്ങാട്ടുകര കോനിപറമ്പിൽ സുമേഷിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വടക്കാഞ്ചേരി ജഡ്ജ് ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലായിരുന്നു സംഭവം. പരാതിക്കാരന്റെ ബന്ധുവും നാലാം പ്രതിയും തമ്മിലുള്ള പ്രശ്‌നം സംസാരിച്ച് തീർക്കുന്നതിനിടയിലാണ് വധശ്രമം നടന്നത്. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ,സബ് ഇൻസ്‌പെക്ടർ ഫക്രുദീൻ എന്നിവർ അന്വേഷണം സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ.സീനത്ത് ഹാജരായി. പ്രതി നിലവിൽ കാപ്പ കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിലാണ്.
കമ്മിഷണറുടെ നേതൃത്വത്തിൽ കാപ്പ കേസ് പ്രതികളുടെ അതിവേഗ വിചാരണ നടത്തുന്നതിനായി കോടതിയിൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ വേഗം പൂർത്തിയായത്.
Source link


