LIFESTYLE NEW

കിലോയ്ക്ക് 120 രൂപ വരെ; കെെ നിറയെ സമ്പാദിക്കാൻ ഇതാണ് എളുപ്പവഴി


നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും നാം പൊതുവെ ഉപയോഗിയ്ക്കുന്നതുമായ കിഴങ്ങ് വർഗങ്ങളിലൊന്നാണ് ചേന. ഇതിന്റെ തണ്ടും ഇലയുമെല്ലാം ഭക്ഷ്യ യോഗ്യമാണെന്ന് മാത്രമല്ല,​ ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്. ചേനയിൽ അടങ്ങിയിട്ടുള്ള മിനറൽസും കാത്സ്യവും എല്ലുകളുടേയും പല്ലിന്റേയും വളർച്ചയ്ക്ക് സഹായിക്കുന്നു. പലരും വീട്ടിൽ ചേന നടാറുണ്ട്. ചേന കൃഷി ചെയ്യുന്നത് ഈ കാലത്ത് വളരെ ലാഭമാണെന്ന് പറയാം. ചേനയുടെ നടുഭാഗം ചൂഴെ്ന്നടുത്തതിനുശേഷം ചുറ്റുമുള്ള മുള ഒരെണ്ണമെങ്കിലും വരത്തക്കവിധം 500 ഗ്രം മുതൽ പരമാവധി ഒരു കിലോ വരെ തൂക്കമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ട്രൈക്കോഡെർമ /സ്യൂഡോമോണാസ്/ ബാസിലസ് സബ്ടിലസ് ലയിപ്പിച്ച ചാണകപ്പാലിൽ മുക്കി തണലത്ത് ഒരുദിവസം വച്ചശേഷം നടുക. കേരളത്തിൽ നിലവിൽ ചേനയ്ക്ക് കിലോയ്ക്ക് 50 രൂപ മുതൽ 120 രൂപ വരെ വിലയുണ്ട്.


Source link

Back to top button