test del 1

എൻജിൻ തകരാറെന്ന് സംശയം ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിംഗ്.

ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. എൻജിൻ തകരാറാണെന്നാണ് റിപ്പോർട്ട്. 161 യാത്രക്കാരുമായാണ് ബോയിങ് 737 വിമാനം പുറപ്പെട്ടത്. ഇന്നലെ രാവിലെ 10.54നാണ് അടിയന്തര ലാൻഡിംഗിനെക്കുറിച്ചുള്ള വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. പൈലറ്റുമാർ ലാൻഡിംഗിനുള്ള മുൻഗണനയ്ക്ക് അഭ്യർത്ഥിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും വിമാനത്തിന് കേടുപാടുകളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് ഇൻഡിഗോ വെറ്റ്ലീസ് ചെയ്ത വിമാനമാണിതെന്നാണ് വിവരം.

മുൻകരുതൽ നടപടിയായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാർ മുൻഗണനാടിസ്ഥാനത്തിൽ ലാൻഡിംഗ് നടത്താൻ അഭ്യർത്ഥിച്ചുവെന്ന് എയർലൈൻ വക്താവ് പ്രതികരിച്ചു. വിമാനം പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്നും വക്താവ് പറഞ്ഞു.


Source link

Back to top button