LATEST

യുദ്ധ പ്രതിസന്ധിയിൽ കുടുങ്ങി ഗൾഫിലെ എൻട്രൻസ് പരീക്ഷ #പ്രത്യേക പരീക്ഷ വന്നേക്കും


തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം കടുത്തതോടെ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഗൾഫിലെ നടത്തിപ്പ് പ്രതിസന്ധിയിൽ. ഏപ്രിൽ 17 മുതൽ 23 വരെയാണ് ഓൺലൈൻ പരീക്ഷ.ദുബായിലെ ഇന്ത്യൻ സ്കൂൾ സെന്ററായി 527വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ കുട്ടികളും ഇവിടെയാണ് പരീക്ഷ എഴുതുന്നത്. എന്നാൽ യുദ്ധം കാരണം സ്കൂളുകളെല്ലാം അടച്ചു. വിമാനയാത്രയടക്കം പ്രതിസന്ധിയിലാണ്.എൻട്രൻസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് ദുബായിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പോകാൻ അനുമതി ലഭിച്ചിട്ടില്ല. മറ്റൊരു പരീക്ഷാകേന്ദ്രം കൂടി സജ്ജമാക്കാനുള്ള നീക്കവും പാളി.പരീക്ഷാനടത്തിപ്പ് അവലോകനം ചെയ്യാൻ ഏപ്രിൽ നാലിന് സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഗൾഫിലെ പരീക്ഷ മാറ്റിവയ്ക്കാനും സ്ഥിതിഗതികൾ ശാന്തമായാൽ മേയിൽ പരീക്ഷ നടത്താനുമാണ് ആലോചന. ഇക്കാര്യത്തിൽ ഏപ്രിൽ പത്തോടെ തീരുമാനമുണ്ടാവും.


Source link

Back to top button