LATEST
അഫ്ഗാൻ പൗരന്മാർക്ക് യു.എസിൽ തിരിച്ചടി

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാൻ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അനിശ്ചിതകാലത്തേക്ക് യു.എസ് നിറുത്തിവച്ചു. ബുധനാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് (റിസേർവ് സേനാ വിഭാഗം) സൈനികരെ അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകാൻവൽ (29) വെടിവച്ച പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. അധികൃതർ വെടിവച്ചു കീഴ്പ്പെടുത്തിയ റഹ്മാനുള്ളയും ചികിത്സയിലാണ്. നേരത്തെ അഫ്ഗാനിൽ യു.എസ് സൈനികരെ സഹായിച്ചിരുന്ന ഇയാൾ 2021ൽ അഭയാർത്ഥി ആയിട്ടാണ് രാജ്യത്തെത്തിയത്. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
Source link



