LATEST
സോപാന സംഗീത കലാകാരൻ ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു; പാണക്കാടെത്തി അംഗത്വം സ്വീകരിച്ചു

മലപ്പുറം: പ്രശസ്‌ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വാസമാണ് തന്നെ ലീഗിലേക്കെത്തിച്ചതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങളെന്നും ഹരിഗോവിന്ദൻ പ്രശംസിച്ചു. ഇനിമുതൽ യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link

