LATEST
എ കെ ശശീന്ദ്രന് ക്ലോക്കില്ല, ജി സുധാകരന് തെങ്ങിൻതോപ്പും പി വി അൻവറിന് ഗ്യാസ് സിലിണ്ടറും

തിരുവനന്തപുരം : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. എലത്തൂരിൽ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയെ നിറുത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് ചിഹ്നം നഷ്ടമായത്. കഴിഞ്ഞ മൂന്നുതവണയും ശശീന്ദ്രൻ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. കൊമ്പു വിളിക്കുന്ന മനുഷ്യനാണ് ഇത്തവണ ശശീന്ദ്രന് അനുവദിച്ചിരിക്കുന്നത്.
Source link
