LATEST

സൂപ്പര്‍താരത്തിന്റെ കൗമാരക്കാരനായ മകന്‍; 12 വയസ്സ് കൂടുതലുള്ള മോഡലുമായി പ്രണയത്തില്‍?


സൂപ്പര്‍താരങ്ങളുടെ ജീവിതത്തിലെ ഓരോ ചെറുതും വലുതുമായ സംഭവങ്ങള്‍ വാര്‍ത്തകളും വിവാദങ്ങളും ആകാറുണ്ട്. പലപ്പോഴും അവരുടെ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ പോലും ആരാധകര്‍ക്ക് വലിയ സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ വ്യക്തിജീവിതത്തില്‍ സ്വകാര്യത നന്നേ കുറവായിരിക്കും താരകുടുംബത്തിലെ അംഗങ്ങള്‍ക്കും. സമാനമായ സ്ഥിതിയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ മകനും. 15കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയറിന്റെ ഒരു പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.ക്രിസ്റ്റ്യാനോ ജൂനിയര്‍ 27 വയസുള്ള ഒരു ബ്രസീലിയന്‍ മോഡലുമായി ഡേറ്റിങ്ങിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരും കടുത്ത പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നതോടെ പ്രതികരണവുമായി കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കുടുംബം സൂചിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലെ ഒരു റെസ്റ്റോറന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കഥകള്‍ പ്രചരിക്കുന്നത്. എന്നാല്‍, റൊണാള്‍ഡോ ജൂനിയറിന് ഇപ്പോള്‍ വെറും 15 വയസ് മാത്രമാണ് പ്രായം. താന്‍ ആരുമായും പ്രണയത്തിലല്ലെന്ന് റൊണാള്‍ഡോ ജൂനിയര്‍ മുന്‍പ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.


Source link

Related Articles

Back to top button