LATEST

ഉമ്മൻചാണ്ടിയെന്ന ഊർജ്ജം പേറാൻ സ്ഥാനാർത്ഥിപ്പട


കോട്ടയം: ഒറ്റയ്ക്കും കൂട്ടമായും സ്ഥാനാർത്ഥികളുടെ പ്രവാഹം. മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും നേതാക്കളടക്കമുള്ളവർ. നോമിനേഷൻ കൊടുക്കും മുമ്പ് പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്. ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. പക്ഷേ,​പുതുപ്പള്ളിയിലെ പതിവ് തിരഞ്ഞെടുപ്പ് തിരക്കിന് കുറവില്ല.ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് വിടപറഞ്ഞ ഉമ്മൻചാണ്ടിയെന്ന് തെളിയിക്കുന്ന കാഴ്ചകൾ. സീറ്റ് ആഗ്രഹിച്ചവർ,​സീറ്റ് ലഭിച്ചവർ,മുന്നണിയിലുള്ളവർ. കല്ലറയുടെ മുന്നിലെത്തുന്നവർ നിരവധി. വടക്കും തെക്കും മദ്ധ്യകേരളത്തിലും മത്സരിക്കാനൊരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ഏറെപ്പേരും കല്ലറയിൽ തിരികൊളുത്തി ഉമ്മൻചാണ്ടിയെന്ന ഊർജ്ജവും പേറിയാണ് കളത്തിലിറങ്ങുന്നത്.


Source link

Related Articles

Back to top button