ആരും അറിയില്ല, സ്വന്തം വീട്ടിലിരുന്ന് സൈക്കോളജിസ്റ്റുമായി മനസുതുറക്കാം; വിദേശികൾ പോലും തേടിയെത്തുന്ന മലയാളിയുടെ സംരംഭം

മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജോലി, സാമ്പത്തികം, കുടുംബപ്രശ്നങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകൾ വരെയാണ് മുതിർന്നവരുടെ പ്രശ്നമെങ്കിൽ പഠനം, മാതാപിതാക്കളുടെ തിരക്ക്, ഇഷ്ടമല്ലാത്ത അന്തരീക്ഷം എന്നിവയാൽ വീർപ്പുമുട്ടുകയാണ് ആധുനിക സമൂഹത്തിലെ കുട്ടികൾ. ചുരുക്കിപ്പറഞ്ഞാൽ പ്രായഭേദമന്യേ ഇന്ന് ലോകമെമ്പാടുമുള്ള ഓരോരുത്തും ഓരോ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ്.സ്വയം ബുദ്ധിമുട്ടുകൾ തോന്നിയിട്ടും ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ സമൂഹം തന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നരാണ് ഇതിൽ ഭൂരിഭാഗവും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഏറെ ആശ്വാസമുള്ള കാര്യമായിരിക്കും അല്ലേ? അതും നിങ്ങൾക്ക് സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന അന്തരീക്ഷത്തിൽ. ഇത്തരത്തിൽ നിങ്ങളുടെ മാനസിക പ്രശ്നങ്ങൾക്ക് ഓൺലൈനിലൂടെ പരിഹാരം തേടാൻ കഴിയുന്ന ഒരു സംരംഭത്തെപ്പറ്റി അറിയാം. ‘റെലിക്കസ്’ എന്നാണ് ഈ സ്റ്റാർട്ടപ്പിന്റെ പേര്.റെലിക്കസിന്റെ തുടക്കം
Source link

