LATEST

‘ഈ യുദ്ധം നിയമവിരുദ്ധം’; സ്‌പാനിഷ് പ്രധാനമന്ത്രിയുടെ സന്ദേശം മിസൈലിൽ പതിപ്പിച്ച് ഇസ്രയേലിനയച്ച് ഇറാൻ


ടെഹ്‌റാൻ: സ്റ്റിക്കറുകൾ പതിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്കയച്ച് ഇറാൻ. സ്‌പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസിന്റെ യുദ്ധവിരുദ്ധ പരാമർശങ്ങളാണ് സ്റ്റിക്കറിലുള്ളത്. ‘ഈ യുദ്ധം നിയമവിരുദ്ധമെന്നുമാത്രമല്ല, മനുഷ്യത്വരഹിതവുമാണ്, നന്ദി പ്രധാനമന്ത്രി’ എന്ന വാചകങ്ങളാണ് സ്റ്റിക്കറിലുള്ളത്. പെട്രോയുടെ ചിത്രവും സ്റ്റിക്കറിലുണ്ട്. ഇംഗ്ളീലും പേർഷ്യനിലുമാണ് കുറിപ്പുള്ളത്.യുദ്ധം വേണ്ട എന്ന നിലപാടാണ് സ്‌‌പെയിനിന്റേത് എന്ന് കഴി‌ഞ്ഞദിവസം പെട്രോ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായുള്ള യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണം നീതികേടും നിയമവിരുദ്ധവും അപകടസാദ്ധ്യതയേറിയതാണെന്നും പെട്രോ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനുമുൻപും സന്ദേശങ്ങൾ പതിപ്പിച്ച മിസൈലുകൾ ആക്രമണത്തിനായി ഇറാൻ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയിൽ നിന്ന് അവസാന സൈനികനും പിൻവാങ്ങുന്നതുവരെ യുദ്ധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ പതിപ്പിച്ച മിസൈലുകളുടെ ദൃശ്യങ്ങൾ ഇറാനിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.


Source link

Related Articles

Back to top button