ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണം, ദെെവിക ശക്തിയിൽ നിന്നുള്ള നിർദേശമെന്ന് തന്ത്രി കണ്ഠരര് രാജീവർ

ന്യൂഡൽഹി: ശബരിമവ യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവർ സുപ്രീം കോടതിയെ അറിയിച്ചു. വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തിൽ വ്യക്തമായതെന്നും ദെെവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംദീകരിക്കണമെന്നും സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിൽ തന്ത്രി പറയുന്നു.ശബരിമവ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 23 വരെ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. ഈ കേസിൽ പ്രധാന കക്ഷിയാണ് തന്ത്രി കണ്ഠരര് രാജീവർ. തുടർന്നാണ് തന്ത്രി വാദം സമർപ്പിച്ചത്. ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീം കോടിയെ അറിയിച്ചത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും കോടതിയെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴിനാണ് കേസിൽ വാദം തുടങ്ങുന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഉള്ളത്.
Source link



