വിദേശ സംഭാവന നിയന്ത്രണത്തിൽ ഭേദഗതിലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്ര സർക്കാരിലേക്ക്

ബിൽ പാർല. നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കുംന്യൂഡൽഹി: വിദേശ സംഭാവന വാങ്ങുന്ന സ്ഥാപനങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലെത്തും. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചേക്കും. എഫ്.സി.ആർ.എ ലൈസൻസ് റദ്ദായ സ്ഥാപനങ്ങളുടെ കേസുകളിൽ, അവർ വിദേശസംഭാവനകളിലൂടെ ആർജ്ജിച്ച സ്വത്ത് സർക്കാർ ഏറ്റെടുക്കുകയും പരിപാലിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക നിയമസംവിധാനം രൂപീകരിക്കും. സ്വത്ത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതേസമയം, വിദേശ സംഭാവന അനധികൃതമായി സ്വീകരിച്ചാൽ ലഭിക്കുന്ന പരമാവധി ശിക്ഷ ഒരു വർഷം തടവായി കുറയ്ക്കും.രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന
Source link



