LATEST

വിമതരെക്കൊണ്ട് പൊറുതിമുട്ടി കോണ്‍ഗ്രസ്, തലസ്ഥാനത്ത് മാത്രം 33 പേരെ പുറത്താക്കി


തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് റിബലായി മത്സരിക്കുന്ന 33 പേരെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.

വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 9- വൈ.ഷാജഹാന്‍, വാര്‍ഡ് 19-എസ്.പ്രസാദ്, വാര്‍ഡ് 16- പാറപ്പുറം ഹബീബുള്ള, വാര്‍ഡ് 17-അനില്‍കുമാര്‍. എസ്, വാര്‍ഡ് 18- വിനയകുമാരി, വാര്‍ഡ് 32-കൃഷ്ണകുമാര്‍, വാര്‍ഡ് 21- പ്രജീഷ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പാളയംകുന്ന് ഡിവിഷനില്‍ സത്യപ്രഭ, വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 14- അബ്ദുള്‍ അഹദ്, വാര്‍ഡ് 10- സജി, ജോബ്, പാങ്ങോട് പഞ്ചായത്ത് മൈലമൂട് വാര്‍ഡില്‍ ശ്രീകണ്ഠന്‍ നായര്‍, താപസഗിരി വാര്‍ഡില്‍ ഗോപു, തുമ്പോട് വാര്‍ഡില്‍ വത്സലകുമാരി, കുറിഞ്ചിലക്കാട് വാര്‍ഡില്‍ കുറിഞ്ചിലക്കാട് ബഷീര്‍, പുളിമാത്ത് പഞ്ചായത്ത് എരുത്തിനാട് വാര്‍ഡില്‍ വി.വിശ്വംഭരന്‍, നഗരൂര്‍ പഞ്ചായത്ത് ചെമ്മരത്തുമുക്ക് വാര്‍ഡില്‍ അനില്‍കുമാര്‍, കരവാരം പഞ്ചായത്ത് പട്ടക്കോണം വാര്‍ഡില്‍ ഷിജു.കെ, കൂന്തള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സൈനാബീവി, മുദാക്കല്‍ പഞ്ചായത്ത് കോരാണി വാര്‍ഡില്‍ മണിലാല്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ഗ്രാമം വാര്‍ഡില്‍ രതീഷ്‌കുമാര്‍, തൊഴുക്കല്‍ വാര്‍ഡില്‍ വി.പി.ഷിനോജ്, ടൗണ്‍ വാര്‍ഡില്‍ എ.മാഹീന്‍, വിളവൂര്‍ക്കല്‍ പഞ്ചായത്ത് വേങ്കൂര്‍ വാര്‍ഡില്‍ സജു, മാറനല്ലൂര്‍ പഞ്ചായത്ത് എരുത്താവൂര്‍ വാര്‍ഡില്‍ അലക്സ്, കൂവളശ്ശേരി വാര്‍ഡില്‍ ആന്റോ വര്‍ഗ്ഗീസ്, നാവായിക്കുളം പഞ്ചായത്ത് ഇടമണ്‍നില വാര്‍ഡില്‍ സൈഫുദീന്‍, കപ്പാംവിള വാര്‍ഡില്‍ റഫീക്കാബീവി, പള്ളിക്കല്‍ പഞ്ചായത്ത് കാട്ടുപുതുശ്ശേരി വാര്‍ഡില്‍ നിസമുജീബ്, പുല്ലമ്പാറ പഞ്ചായത്ത് പാലാംകോണം വാര്‍ഡില്‍ ശ്രീലാല്‍ പിച്ചിമംഗലം, വിതുര പഞ്ചായത്ത് തേവന്‍പാറ വാര്‍ഡില്‍ ഉമൈബ റഷീദ്, ആനപ്പാറ ബ്ലോക്ക് ഡിവിഷനില്‍ ജി.ഗിരീഷ്‌കുമാര്‍, വിതുര ബ്ലോക്ക് ഡിവിഷനില്‍ സഫ്നകലാം എന്നിവരെയാണ് കോണ്‍ഗ്രസ്സ് പുറത്താക്കിയത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button