LATEST
ഒപ്പം പിടിച്ച് കിവീസ്

രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയെ 68 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ്ഹാമിൽട്ടൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലെ തോൽവിക്ക് പകരം വീട്ടി ന്യൂസിലാൻഡ്.ഇന്നലെ രണ്ടാംഹാമിൽട്ടണിൽ ആദ്യം ബാറ്റ് ചെയ്ത് 175/6 എന്ന സ്കോർ ഉയർത്തിയ കിവീസിനുമുന്നിൽ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 107 റൺസിന് ആൾഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനായി 49 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 60 റൺസ് നേടിയ ഓപ്പണർ ഡെവോൺ കോൺവേയ്‌യാണ് തിളങ്ങിയത്. നിക്ക് കെല്ലി (21), ക്യാപ്ടൻ മിച്ചൽ സാന്റ്നർ (20),കോൾ മക്കോഞ്ചി (18*), ക്ളാർക്ക്സൺ (26*) എന്നിവരുടെ പരിശ്രമമവും തുണയായി.
Source link



