LATEST
പാസ്റ്ററിൽ നിന്ന് 25 ലക്ഷം തട്ടാൻ ശ്രമം: യൂട്യൂബർമാർക്കെതിരെ കേസ്

കൊച്ചി: ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന കൊച്ചിയിലെ പാസ്റ്റർക്കെതിരെ യൂ ട്യൂബ് വഴി അപവാദ പ്രചരണം നടത്തി പണം തട്ടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളെ പ്രതികളാക്കി കൊച്ചി സൈബർ പൊലീസ് കേസെടുത്തു. യൂട്യൂബിലെ ദൃശ്യങ്ങളും പരാമർശങ്ങളും നീക്കം ചെയ്യാൻ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.സഭാ വിശ്വാസികൾക്കിടയിൽ മതസ്പർദ്ധ പടർത്തുന്നതും അശ്ലീലകരവുമായ പരാമർശങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പാസ്റ്റർ നൽകിയില്ല.
Source link


