LATEST

മകനെ രക്ഷിക്കാൻ കിണറ്റിൽ ചാടി,​ ​ യുവാവിന് ദാരുണാന്ത്യം


വ​ട​ക്കാ​ഞ്ചേ​രി​:​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന​ ​ആ​ൾ​മ​റ​യി​ല്ലാ​ത്ത​ ​കി​ണ​റ്റി​ൽ​ ​വീ​ണ​ ​മൂ​ന്നു​ ​വ​യ​സു​കാ​ര​നെ​ ​ര​ക്ഷി​ക്കാ​ൻ​ ​കി​ണ​റ്റി​ൽ​ ​ചാ​ടി​യ​ ​പി​താ​വി​ന് ​ദാ​രു​ണാ​ന്ത്യം.​ ​മാ​രാ​ത്തു​കു​ന്ന് ​ഉ​ന്ന​തി​യി​ൽ​ ​വാ​രി​യ​ത്ത് ​വ​ള​പ്പി​ൽ​ ​വി​ഷ്ണു​ ​(30​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ ​രാ​ത്രി​യി​ലാ​ണ് ​ഏ​ക​ ​മ​ക​ൻ​ ​ആ​യു​ഷ് ​കി​ണ​റ്റി​ൽ​ ​വീ​ണ​ത്.​ ​ഉ​ട​ൻ​ ​പി​താ​വും​ ​എ​ടു​ത്തു​ചാ​ടി.​ ​ ശ്വാ​സം​ ​ല​ഭി​ക്കാ​തെ​ ​അ​വ​ശ​നാ​യ​ ​വി​ഷ്ണു​ ​കി​ണ​റ്റി​ൽ​ ​കു​ടു​ങ്ങി.​ ​നാ​ട്ടു​കാ​രി​ലൊ​രാ​ൾ​ ​കി​ണ​റ്റി​ലി​റ​ങ്ങി​ ​ആ​യു​ഷി​നെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​നി​ന്നു​ള്ള​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​ ​വി​ഷ്ണു​വി​നെ​ ​പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഭാ​ര്യ​:​ ​സു​നി​ത.​ ​സം​സ്‌​കാ​രം​ ​ചൊവ്വാഴ്ച ​ന​ട​ക്കും.


Source link

Related Articles

Back to top button