LATEST

‘മകനെ വളർത്താൻ മറ്റൊരാളോടൊപ്പം കിടക്ക പങ്കിടാനും ഞാൻ റെഡിയാണ്’; ബിഗ് ബോസ് താരത്തിന്റെ വെളിപ്പെടുത്തൽ


സോഷ്യൽ മീഡിയ താരമായ ഡൽഹിയുടെ ‘വടാ പാവ് ഗേൾ’ എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രിക ദീക്ഷിതിനെ അറിയാത്തവർ വളരെ കുറവാണ്. ഡൽഹിയിലെ തെരുവിൽ തന്റെ ആഡംബര കാറായ ഫോർഡ് മസ്‌താംഗിൽ വന്നിറങ്ങി വടാ പാവ് വിൽക്കുന്ന ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് വലിയ രീതിയിൽ വെെറലായിരുന്നു.അടുത്തിടെ യുവതി ബിഗ് ബോസ് ഹിന്ദിയിലും പ്രത്യേക്ഷപ്പെട്ടിരുന്നു. നിരവധി ആരാധകരുള്ള യുവതിയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞിനെ വളർത്താൻ എന്തും ചെയ്യുമെന്നാണ് ചന്ദ്രിക പറഞ്ഞത്.’തന്റെ കുട്ടിയെ വളർത്താൻ എന്ത് ചെയ്യാനും മടിയില്ല. ഒരു കാര്യം പറയാം. ആളുകൾ ഇത് എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടിയെ വളർത്താൻ മറ്റൊരാളുടെ കൂടെ കിടക്കേണ്ടിവന്നാലും അത് ഞാൻ ചെയ്യും’- എന്നാണ് യുവതി പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ കാരണമായി.


Source link

Related Articles

Back to top button