LATEST

ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ 83


അഞ്ച് ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾതിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും അഞ്ച് പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും ദ്വിതീയ തലത്തിലുള്ള നാല് ആശുപത്രികളും തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു.ആന്റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് സ്ഥാപനതലത്തിലും,ബ്ലോക്ക് തലത്തിലും,ജില്ലാതലത്തിലും,സംസ്ഥാന തലത്തിലുമുളള വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്.


Source link

Related Articles

Back to top button