LATEST

മറ്റൊരു നാണക്കേട് കൂടി; ബംഗ്ലാദേശിന് മുന്നിലും രക്ഷയില്ലാതെ പാകിസ്ഥാന്‍, പരമ്പര തോറ്റു


ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിലും തോറ്റ് പാകിസ്ഥാന്‍. അവസാന മത്സരത്തില്‍ 11 റണ്‍സ് വിജയവുമായി ബംഗ്ലാദേശ് പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന്റെ മറുപടി 50 ഓവറില്‍ 279 റണ്‍സില്‍ അവസാനിച്ചു. കഴിഞ്ഞ മത്സരത്തില്‍ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ സല്‍മാന്‍ അലി ആഗ സെഞ്ച്വറി നേടിയിട്ടും പാകിസ്ഥാന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 82ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച ബംഗ്ലാദേശ് മത്സരവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ സഹിബ്‌സദാ ഫര്‍ഹാന്‍ 6(5), മാസ് സദാഖത് 6(5), ഗസി ഗോരി 29(39), മുഹമ്മദ് റിസ്‌വാന്‍ 4(4), അബ്ദുള്‍ സമദ് 34(45) എന്നിവര്‍ 17.4 ഓവര്‍ പിന്നിട്ടപ്പോള്‍ പവിലിയനിലേക്ക് മടങ്ങി. ആറാം വിക്കറ്റില്‍ സല്‍മാന്‍ അലി 106(98) – സാദ് മസൂദ് 38(44) എന്നിവര്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഫഹീം അഷ്‌റഫ് 9(20) കൂടി പുറത്തായതോടെ സ്‌കോര്‍ 209ന് ഏഴ് എന്ന നിലയിലായിരുന്നു. എട്ടാം വിക്കറ്റില്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രീദി 37(38) സല്‍മാനൊപ്പം 52(49) റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് പ്രതീക്ഷ നല്‍കി. എന്നാല്‍ 48ാം ഓവറില്‍ സല്‍മാന്‍ പുറത്തായതോടെ പ്രതീക്ഷ മങ്ങി. അവസാന പന്തില്‍ ആണ് അഫ്രീദി പുറത്തായത്. ഹാരിസ് റൗഫ് 1(2) റണ്‍സ് നേടി. ബംഗ്ലാദേശിനായി താസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്‌മാന് മൂന്നും, നഹീദ് റാണ റണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ റിഷാദ് ഹൊസൈന് ഒരു വിക്കറ്റ് ലഭിച്ചു.


Source link

Related Articles

Back to top button