LATEST

സ്ഥലത്തർക്കം,​ വീട്ടമ്മയ്ക്ക് മർദ്ദനം


തുറവൂർ: സ്ഥലവുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിച്ചു,​ പട്ടികജാതിക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോടംതുരുത്ത് പഞ്ചായത്തിലെ മൂന്നാം വാർഡിൽ എഴുപുന്ന തെക്ക് നികർത്തിൽ വീട്ടിൽ ദിനിൽകുമാറിന്റെ ഭാര്യ ഉഷയ്ക്കാണ് (52) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉഷയെ ചേർത്തല താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയതോട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button