LATEST
എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കം എട്ട് എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം. ഇന്നലെ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ കണ്ട് ആവശ്യമുന്നയിച്ചു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ഫെബ്രുവരി മൂന്നിനാണ് ലോക്‌സഭയിൽ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെൻഡ് ചെയ്‌തത്.
Source link



