LATEST

ഓമനമൃഗങ്ങളെ കൊടുംവെയിലിൽ മരുഭൂമിയിൽ ഉപേക്ഷിക്കുന്നു; ദുബായിലെ പ്രവാസികൾ ഇപ്പോൾ ചെയ്യുന്നത്


ഇസ്രയേൽ – അമേരിക്ക സഖ്യവുമായുള്ള ഇറാന്റെ യുദ്ധം പൂർണമായി അവസാനിച്ചിട്ടില്ല. ഫെബ്രുവരി 28ന് ആരംഭിച്ച അപ്രതീക്ഷിത യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഈ രാജ്യങ്ങളിലുള്ളവർ മാത്രമല്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണത്തിൽ കൂടുതൽ തിരിച്ചടി നേരിട്ടത് ഗൾഫ് രാജ്യങ്ങളാണ്. ഇറാൻ അമേരിക്കയുടെ സൈനികതാവളങ്ങളിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കുവൈ​റ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തറടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്.പ്രവാസികളടക്കം ഈ രാജ്യങ്ങളിലുള്ളവർക്ക് അഭയകേന്ദ്രങ്ങൾ തേടി താമസസ്ഥലങ്ങൾ വിട്ടുപോകേണ്ടിയും വന്നു. ഇതിന്റെ പ്രതിഫലനം കണ്ടത് ദുബായിലെ പാതയോരങ്ങളിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദുബായ് പാതയോരങ്ങൾ നായ്ക്കളെയും പൂച്ചക്കുട്ടികളെയും മുയലുകളെയും കൊണ്ട് നിറഞ്ഞെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സംഘർഷത്തിൽ താമസകേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ ഉപേക്ഷിച്ച വളർത്തു മൃഗങ്ങളാണവ. കഴിഞ്ഞ പത്തുദിവസമായി ദുബായിലെ അവസ്ഥ ഇതാണെന്നാണ് വളർത്തുമൃഗപരിപാലകർ പറയുന്നത്. ചിലർ വളർത്തുമൃഗങ്ങളെ എങ്ങനെ വേദനയില്ലാതെ കൊല്ലാമെന്ന് അന്വേഷിക്കുന്നത് വർദ്ധിക്കുന്നുണ്ടെന്നും മ​റ്റുചിലർ തങ്ങളുടെ അരുമ മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്നുമാണ് പറയുന്നത്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ഇരുപത് ലക്ഷത്തിലധികം വളർത്തുമൃഗങ്ങളുണ്ട്. ദുബായിലും മേഖലയിലുടനീളം പൂച്ചകളുടെ എണ്ണം നായ്ക്കളെക്കാൾ രണ്ടിൽ ഒന്ന് എന്ന വ്യത്യാസത്തിൽ കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം വളർത്തുമൃഗ ഉടമകളിൽ 64.98 ശതമാനവും പൂച്ചകളെ സ്നേഹിക്കുന്നവരാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾകൊണ്ട് ദുബായിലെ പല ഷെൽട്ടറുകളും നിറഞ്ഞിരിക്കുകയാണ്.


Source link

Related Articles

Back to top button