പൊലീസ് റാങ്ക് ലിസ്റ്റ്: കാലാവധി തീരാൻ ഒന്നര മാസം; നിയമനം പകുതിയോളം മാത്രം

തിരുവനന്തപുരം: കാലാവധി അവസാനിക്കാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെ, പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നിലച്ചു. ഇതുവരെകെ.എ.പി II (തൃശ്ശൂർ) ബറ്റാലിയനിൽ 211 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 454 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു..എം.എസ്.പി. (മലപ്പുറം) ബറ്റാലിയനിൽ നിന്ന് 286 പേർക്ക് നിയമനഹശുപാർശ ലഭിച്ചു. കഴിഞ്ഞ ലിസ്റ്റിൽനിന്ന് ഈ ബറ്റാലിയനിൽ 495 പേർക്ക് . തിരുവനന്തപുരം (എസ്.എ.പി.) ബറ്റാലിയനിലേക്ക് 245 പേർക്കും ഇടുക്കി ആസ്ഥാനമായ അഞ്ചാം ബറ്റാലിയനിൽ 233 പേർക്കുമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ ലിസ്റ്റിനേക്കാൾ ഇത് വളരെ കുറവാണ്.
കെ.എ.പി. I (എറണാകുളം) ബറ്റാലിയനിൽ 230 പേർക്ക് നിയമന ശുപാർശ ലഭിച്ചു. മുൻ റാങ്ക്ലിസ്റ്റിനെക്കാൾ 39 എണ്ണം കുറവ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 461 പേർക്ക് നിയമന ശുപാർശ ലഭിച്ച കെ.എ.പി.-4 (കാസർകോട്) ബറ്റാലിയനിൽ 291 നിയമനശുപാർശയ്ണ് ഇക്കുറി ഉണ്ടായത്.പത്തനംതിട്ട ആസ്ഥാനമായ മൂന്നാം ബറ്റാലിയനിലാണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത്_ 318.പകുതിയിൽ താഴെയായി ചുരുക്കി.
Source link



