മദ്യലഹരിയിൽ വീണ വൃദ്ധന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു : പ്രതി പിടിയിൽ

വടക്കാഞ്ചേരി: മദ്യലഹരിയിൽ വീടിന് സമീപം വീണുകിടന്ന വൃദ്ധന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച പ്രതി ആറു മാസത്തിന് ശേഷം പൊലീസ് പിടിയിൽ. തെക്കുംകര അങ്കണവാടിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് രാജനെ ( 62) യാണ് വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജന്റെ അയൽവാസി പാണൻ വീട്ടിൽ ശശി (60) ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം.
ദൃക്സാക്ഷികളോ വിശ്വസനീയമായ മറ്റ് തെളിവുകളോ ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം വഴിമുട്ടിയ സ്ഥിതിയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജൻ താനാണ് തിളച്ച വെള്ളമൊഴിച്ചതെന്ന് സുഹൃത്തിനോട് പറയുകയായിരുന്നു. എസ്.ഐ. ഹരിഹരസൂനു, ഓഫീസർമാരായ പ്രശാന്ത്, ഡിജോ,അനീഷ് ലാൽ,സഗൂൺ എന്നിരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതി റിമാൻഡ് ചെയ്തു.പടം രാജൻ
Source link



