LATEST

ദേശീയ പതാക ചുറ്റി അശ്ലീല പെരുമാറ്റം; ഹാർദ്ദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ


പൂനെ: ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി. ട്വന്റി 20 ലോകകപ്പ് വിജയാഘോഷത്തിനിടെ ക്രിക്കറ്റ് താരം ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് അഭിഭാഷകനായ വാജിദ് ഖാൻ ആണ് പൂനെ പൊലീസിൽ പരാതി നൽകിയത്.സ്റ്റേഡിയത്തിൽ വിജയാഘോഷത്തിനിടെ ദേശീയ പതാക പുതച്ചുകൊണ്ട് പാണ്ഡ്യ അശ്ലീല പെരുമാറ്റം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നിയമപ്രകാരം കുറ്റകരമായ പ്രവ‌ൃത്തിയായതിനാൽ കർശന നടപടി സ്വീകരിക്കണം. ദേശീയ പതാകയുടെ അന്തസിനെ ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു. 18 റൺസ് ആണ് പാണ്ഡ്യ നേടിയത്. ഹാർദി​ക്കി​ന് ഒരു വിക്കറ്റ് ലഭിച്ചു.


Source link

Related Articles

Back to top button