LATEST
കെ.ജി സനൽകുമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാവും

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ കമ്മിഷണർ എ. ഷാജഹാന്റെ കാലാവധി മാർച്ച് 30ന് അവസാനിക്കും.തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായ ശേഷം 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. നാലാഞ്ചിറ സർവോദയ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ജുഗുനു വിജയനാണ് ഭാര്യ. മൂത്തമകൻ അഭിഷേക്. എസ് കിൻഫ്രയിൽ സിവിൽ എൻജിനിയറാണ്. രണ്ടാമത്തെ മകൻ വൈശാഖ്. എസ് ഡൽഹി അമിറ്റി സർവകലാശാലയിൽ എൽ.എൽ.എം വിദ്യാർത്ഥിയാണ്.
Source link



