LATEST
സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേശിന്റെ ഹർജി തള്ളി

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ ഗൂഢാലോചനക്കേസിന്റെ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേശ് കുമാർ നൽകിയ ഹർജി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. സാക്ഷി വിസ്താരത്തിലെ അമിത വാർത്താപ്രാധാന്യം ശത്രുപക്ഷം തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.സോളാർ കേസിൽ ഗൂഢാലോചന ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹം ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് സരിത എസ്.നായർ, മന്ത്രി കെ.ബി. ഗണേശ് കുമാർ എന്നിവർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിചാരണ നടക്കുന്നത്.ഫെനിയുടെ മൊഴി
Source link



