LATEST

റിയൽ കേരള സ്റ്റോറി; കുംഭമേള വൈറൽ സുന്ദരി മോണാലിസയ്ക്ക് ഇന്ന് വിവാഹം, എം വി ഗോവിന്ദൻ പങ്കെടുക്കും


തിരുവനന്തപുരം: കേരളത്തിൽ അഭയം തേടിയെത്തിയ കുംഭമേളയിലൂടെ വൈറലായ മോണാലിസയുടെയും സുഹൃത്തിന്റെയും വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വിഴിഞ്ഞത്തെ ക്ഷേത്രത്തിലായിരിക്കും ചടങ്ങുകൾ നടക്കാൻ പോകുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു. സിനിമാചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോണാലിസ കൊച്ചിയിൽ എത്തിയിരുന്നു. ഇതിനിടയിൽ പിതാവുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതോടെയാണ് മോണാലിസയും യുവാവും തിരുവനന്തപുരത്ത് അഭയം തേടിയെത്തിയത്.


Source link

Related Articles

Back to top button