LATEST

ഇൻഡെൽ മണിക്ക് മികച്ച റേറ്റിംഗ്


കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽ മണിക്ക് ഇന്ത്യ റേറ്റിംഗ്സിന്റെ ‘ഇൻഡ് എ മൈനസ്’ റേറ്റിംഗ് ലഭിച്ചു. ഇൻഡെൽ മണിയുടെ 300 കോടി രൂപയുടെ നോൺ കൺവർട്ടബിൾ കടപ്പത്രങ്ങൾക്കും (എൻ.സി.ഡി) , 100 കോടി രൂപയുടെ ബാങ്ക് വായ്പ സൗകര്യങ്ങൾക്കുമാണ് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് മികച്ച റേറ്റിംഗ് നൽകിയത്.
ആവശ്യമായ മൂലധനത്തിന്റെയും പരിചയ സമ്പന്നരായ മാനേജ്‌മെന്റിന്റെയും പിന്തുണയോടെ ഇൻഡെൽ മണി സുസ്ഥിര വളർച്ചയും ശക്തമായ ലാഭവും മെച്ചപ്പെട്ട ആസ്തി ഗുണ നിലവാരവും വർദ്ധിച്ച പ്രവർത്തനക്ഷമതയും കൈവരിച്ചതാണ് നേട്ടമായതെന്ന് ഇന്ത്യ റേറ്റിംഗ്‌സ് അധികൃതർ അറിയിച്ചു. ഇന്ത്യ റേറ്റിംഗ്‌സിന്റെ ‘ഇൻഡ് എ മൈനസ്’ റേറ്റിംഗ് ലഭിച്ചതിൽ സന്തുഷ്ടരാണെന്നും ബിസിനസ് മോഡലിന്റെ കരുത്താണിതെന്നും ഇൻഡെൽ മണി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.


Source link

Related Articles

Back to top button