LATEST
മദ്യനയക്കേസ് : കേജ്‌രിവാളിന് നോട്ടീസ്

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി സി.ബി.ഐ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അടക്കം കുറ്റവിമുക്തരാക്കിയ വിധിയിൽ തങ്ങളെയും വിചാരണക്കോടതി വിമർശിച്ചുവെന്ന് ഇ.ഡി. ഡൽഹി റൗസ് അവന്യു കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേജ്‌രിവാൾ അടക്കം 23 പ്രതികൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ഉത്തരവിട്ടു. വിചാരണക്കോടതി പൊതുവായി പറഞ്ഞ വിമർശനമായിട്ടാണ് മനസിലാക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Source link



