LATEST
നടിയെ ആക്രമിച്ച കേസ്:….. സർക്കാർ അപ്പീലിൽ ദിലീപിന് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാലു പ്രതികളെ വെറുതേ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീലിൽ നടൻ ദിലീപുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദിലീപ്, ചാർളി തോമസ്, സനിൽകുമാർ, ജി. ശരത് നായർ എന്നിവരെയാണ് വിചാരണക്കോടതി കുറ്റവിമുക്തരാക്കിയത്. സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കേസ് മേയ് 19ന് വീണ്ടും പരിഗണിക്കും.ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, സി. പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിനതടവ് ലഭിച്ചത്. പൾസർ സുനി അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലും സർക്കാരിന്റെ അപ്പീലിനൊപ്പം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.അപ്പീലിലെ കാലതാമസത്തിൽ ഇളവ്
Source link



