LATEST

ബഹളത്തിൽ മുങ്ങി ലോക്‌സഭ; അവിശ്വാസം പരിഗണിച്ചില്ല പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം


​ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ള​ത്തി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​യ്‌​ക്കെ​തി​രെ​യു​ള്ള​ ​അ​വി​ശ്വാ​സ​പ്ര​മേ​യം​ ​ഇ​ന്ന​ലെ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ഇന്ന് വീണ്ടും പരിഗണിക്കും.​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഡോ.​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സാ​ഹ​ച​ര്യ​ത്തെ​ ​കു​റി​ച്ച് ​ഇ​രു​ ​സ​ഭ​ക​ളി​ലും​ ​പ്ര​സ്‌​താ​വ​ന​ ​ന​ട​ത്തി.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഇ​റ​ങ്ങി​പോ​യി.
ബ​ഡ്‌​ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ന് ​ആ​രം​ഭി​ച്ച​പ്പോ​ൾ,​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​കെ.​പി.​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ,​മേ​ഘാ​ല​യ​ ​ഷി​ല്ലോം​ഗി​ൽ​ ​നി​ന്നു​ള്ള​ ​സി​റ്റിം​ഗ് ​എം.​പി​ ​ഡോ.​റി​ക്കി​ ​ആ​ൻ​ഡ്രൂ​ ​ജെ.​സിം​ഗ്കോ​ൺ​ ​എ​ന്നി​വ​രു​ടെ​ ​അ​ട​ക്കം​ ​നി​ര്യാ​ണ​ത്തി​ൽ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ഉ​ച്ച​യ്‌​ക്ക് 12​ ​വ​രെ​ ​പി​രി​ഞ്ഞു.​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള​ ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ 11​ന് ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യാ​ണ് ​സ​ഭ​ ​നി​യ​ന്ത്രി​ച്ച​ത്.
പ​ശ്ചി​മേ​ഷ്യ​ൻ​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​ആ​ഘാ​തം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ,​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് 12​ന് ​ചേ​ർ​ന്ന​പ്പോ​ൾ​ ​സ​ഭ​ ​നി​യ​ന്ത്രി​ച്ച​ ​ബി.​ജെ.​പി​ ​എം.​പി​ ​ജ​ഗ​ദം​ബി​ക​പാ​ൽ​ ​ത​ള്ളി.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ഡോ.​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ്,​ഡോ.​വി.​ ​ശി​വ​ദാ​സ​ൻ,​പി.​ ​സ​ന്തോ​ഷ്‌​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​ച​ർ​ച്ച​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​ ​ലോ​ക്‌​സ​ഭ​ 3​ ​വ​രെ​ ​നി​‌​റു​ത്തി​വ​ച്ചു.​ ​മൂ​ന്നി​ന് ​ബ​ഹ​ളം​ ​തു​ട​‌​ർ​ന്ന​തോ​ടെ​ ​ഇ​ന്ന​ത്തേ​ക്ക് ​പി​രി​ഞ്ഞു.​ ​അ​വി​വാ​ഹി​ത​ൻ​ ​ആ​യ​തി​നാ​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​ഗൗ​ര​വ​വു​മി​ല്ലെ​ന്ന് ​ജ​ഗ​ദം​ബി​കാ​ ​പാ​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സ്‌​താ​വ​ന​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​വാ​ദ​മാ​യേ​ക്കും. പ്രതിപക്ഷം മനപൂർവ്വം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രതികരിച്ചു.ഇന്ത്യൻ ടീമിന് ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഇരുസഭകളും അഭിനന്ദിച്ചു.


Source link

Related Articles

Back to top button