CINEMA

എണ്ണയിൽ ഇന്ത്യയ്ക്ക് ഒന്നും പേടിക്കാനില്ല


രണ്ടു മാസത്തേക്ക് കരുതൽ ശേഖരം കൈയിൽ കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ക്രൂഡോയിൽ വരവ് പൂർണമായും നിലച്ചാലും ഇന്ധന രംഗത്ത് ഇന്ത്യയ്ക്ക് പേടിക്കാനില്ലെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയുടെ കൈവശം 25 കോടി ബാരൽ ക്രൂഡോയിലും സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങളുമാണ് സ്‌റ്റോക്കുള്ളത്. എട്ട് ആഴ്ച വരെ ഉപയോഗിക്കാവുന്ന 4,000 കോടി ലിറ്ററിന് തതുല്യമാണിത്. മാംഗ്ളൂർ, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായി 25 ദിവസത്തേക്കുള്ള കരുതൽശേഖരമുണ്ട്. ഇതുകൂടാതെ ഭൂമിക്ക് മുകളിലുള്ള ടാങ്കുകളിലും പൈപ്പ്‌ലൈനുകളിലും ഓഫ് ഷോർ വെസലുകളിലുമായി ഒരു മാസത്തേക്കുള്ള ഇന്ധനവുമുണ്ട്.രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇന്ധന ആശ്രയത്വം വൈവിദ്ധ്യവൽക്കരിക്കാനായി എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം പത്ത് വർഷത്തിനിടെ 27ൽ നിന്ന് 40 ആയി ഉയർത്തി. മൊത്തം ഇന്ധനത്തിന്റെ 40 ശതമാനം മാത്രമാണ് ഹോർമുസ് ഇടനാഴിയിലൂടെ എത്തുന്നത്.


Source link

Related Articles

Back to top button