CINEMA

പാകിസ്ഥാനിലെ പോലെ അല്ല ഇന്ത്യയില്‍; ഒന്നും പേടിക്കാനില്ലെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍


രണ്ടു മാസത്തേക്ക് കരുതല്‍ ശേഖരം കൈയില്‍
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ക്രൂഡോയില്‍ വരവ് പൂര്‍ണമായും നിലച്ചാലും ഇന്ധന രംഗത്ത് ഇന്ത്യയ്ക്ക് പേടിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യയുടെ കൈവശം 25 കോടി ബാരല്‍ ക്രൂഡോയിലും സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങളുമാണ് സ്റ്റോക്കുള്ളത്. എട്ട് ആഴ്ച വരെ ഉപയോഗിക്കാവുന്ന 4,000 കോടി ലിറ്ററിന് തതുല്യമാണിത്. മാംഗ്‌ളൂര്‍, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗര്‍ഭ അറകളിലായി 25 ദിവസത്തേക്കുള്ള കരുതല്‍ശേഖരമുണ്ട്. ഇതുകൂടാതെ ഭൂമിക്ക് മുകളിലുള്ള ടാങ്കുകളിലും പൈപ്പ്ലൈനുകളിലും ഓഫ് ഷോര്‍ വെസലുകളിലുമായി ഒരു മാസത്തേക്കുള്ള ഇന്ധനവുമുണ്ട്.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇന്ധന ആശ്രയത്വം വൈവിദ്ധ്യവല്‍ക്കരിക്കാനായി എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം പത്ത് വര്‍ഷത്തിനിടെ 27ല്‍ നിന്ന് 40 ആയി ഉയര്‍ത്തി. മൊത്തം ഇന്ധനത്തിന്റെ 40 ശതമാനം മാത്രമാണ് ഹോര്‍മുസ് ഇടനാഴിയിലൂടെ എത്തുന്നത്.
റഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക, മദ്ധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് 60 ശതമാനം ഇന്ധനം എത്തുന്നത്.


Source link

Related Articles

Back to top button