സര്‍വം സഞ്ജു മയം; ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്, അവിടെയും നാണംകെട്ട് പാകിസ്ഥാന്

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ടൂര്‍ണമെന്റിലെ താരമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോള്‍ മലയാളികള്‍ക്ക് സന്തോഷം ഇരട്ടിയായി. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ്. അതേസമയം പാകിസ്ഥാനില്‍ നിന്ന് ഒരാള്‍ പോലും ടീമില്‍ ഉള്‍പ്പെട്ടിട്ടുമില്ല.വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമില്‍ രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും രണ്ട് ഇംഗ്ലീഷ് താരങ്ങളും രണ്ട് വിന്‍ഡീസ് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് ആണ് ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറും. ടൂര്‍ണമെന്റില്‍ വെറും അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു സെമിയിലും ഫൈനലിലും ഉള്‍പ്പെടെ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ സഹിതം 321 റണ്‍സാണ് അടിച്ചെടുത്തത്.ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്: സഞ്ജു സാംസണ് (ഇന്ത്യ, വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക, ക്യാപ്റ്റന്‍), ഇഷാന് കിഷന് (ഇന്ത്യ), ഷിംറോണ്‍ ഹെറ്റ്മയര്‍ (വെസ്റ്റിന്‍ഡീസ്), ശിവം ദൂബെ (ഇന്ത്യ), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), വില്‍ ജാക്സ് (ഇംഗ്ലണ്ട്), ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റിന്‍ഡീസ്), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ (ഇന്ത്യ), ലുങ്കി എങ്കിടി (ദക്ഷിണാഫ്രിക്ക)
Source link



