LATEST
കേരളത്തിന്റെ പുത്രന് സംസ്ഥാനത്തിന്റെ ആദരം; സഞ്ജുവിന് തലസ്ഥാനത്ത് സർക്കാർ ഒരുക്കുന്നത് ഗംഭീര സ്വീകരണം

‘പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ കഠിനാധ്വാനത്തിലൂടെ ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റാൻ സഞ്ജുവിന് കഴിഞ്ഞു. സഞ്ജുവിനായി അർഹമായ രീതിയിലുള്ള വലിയൊരു സ്വീകരണമായിരിക്കും സർക്കാർ ഒരുക്കുക.’മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വീകരണത്തിന്റെ കാര്യം നേരിട്ട് അറിയിക്കുന്നതിനായി മന്ത്രി ഇന്ന് സഞ്ജുവിന്റെ പിതാവിനെ കാണും. സഞ്ജുവിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Source link



