LATEST

പരമോന്നത നേതാവിനെ പുറത്തു പറയില്ല; രഹസ്യമാക്കി ഇറാൻ, വധിക്കുമെന്ന് ഇസ്രയേൽ


 ഗൾഫിൽ ആക്രമണം തുടരുന്നു  സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുടെഹ്റാൻ: പുതിയ പരമോന്നത നേതാവിനെ പുരോഹിത സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബാ ഖമനേയി തന്നെയാകാം പിൻഗാമിയെന്ന് അഭ്യൂഹം. ആദ്യത്തെ പരമോന്നത നേതാവായ റുഹൊള്ള ഖൊമേനിയുടെ ചെറുമകൻ ഹസൻ ഖൊമേനി, ഉന്നത മതപണ്ഡിതൻ അയത്തൊള്ള അലിറേസ അറാഫി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയവരുടെ പേരുകളും സാദ്ധ്യതാ പട്ടികയിലേക്ക് ഉയർന്നിരുന്നു.പരസ്യ പ്രഖ്യാപനത്തിന് മുമ്പ് ‘ചില തടസങ്ങൾ” നീങ്ങേണ്ടതുണ്ടെന്നാണ് സമിതി പ്രതിനിധികൾ പ്രതികരിച്ചത്. 88 അംഗങ്ങളാണ് അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സിലുള്ളത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന മതപണ്ഡിതന്മാരുടെ സഭയാണിത്. 37 വർഷം ഇറാനെ നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും ചേർന്ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. പിൻഗാമികളെയും ഇല്ലാതാക്കുമെന്നാണ് ഇസ്രയേൽ നിലപാട് .


Source link

Related Articles

Back to top button