അതിർത്തിയിൽ പുതിയ നീക്കവുമായി പാകിസ്ഥാൻ? സുരക്ഷ ശക്തമാക്കി സെെന്യം, ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി സെെന്യം. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മുംബയ്, ഡൽഹി, ജമ്മുകാശ്മീർ എന്നീ പ്രധാന നഗരങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ സേനകൾക്ക് നിർദേശം നൽകി.അഫ്ഗാനിസ്ഥാനുമായി സംഘർഷം നടക്കുന്നതിനാൽ നിരവധി ആഭ്യന്തര വെല്ലുവിളികൾ പാകിസ്ഥാൻ നേരിടുന്നുണ്ട്. ഇതിനിടയിലാണ് പ്രകോപനം സൃഷ്ടിക്കാൻ ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാൻ പാക് സെെന്യവും ഐഎസ്ഐയും ശ്രമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.പാകിസ്ഥാനിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം ഇത്തരം ശ്രമങ്ങൾ നടത്താറുണ്ട്. രാഷ്ട്രീയ വിവാദങ്ങൾ വഴിതിരിച്ചുവിടാനാണ് നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികളോട് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സേന പരിശോധന ശക്തമാക്കി.
Source link

