LATEST
യുദ്ധക്കപ്പൽ മുക്കിയതിന് പ്രതികാരം : യു.എസ് എണ്ണക്കപ്പൽ കത്തിച്ച് ഇറാൻ

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പൽ മുക്കിയതിന് പ്രതികാരമായി, വടക്കൻ പേർഷ്യൻ ഉൾക്കടലിൽ യു.എസിന്റെ എണ്ണക്കപ്പൽ മിസൈലാക്രമണത്തിലൂടെ ‘കത്തിച്ചെന്ന്” ഇറാൻ. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. യു.എസ് പ്രതികരിച്ചിട്ടില്ല.ഇറാക്കിലെ ഖോർ അൽ സുബൈർ തുറമുഖത്തിനു സമീപം എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടെന്ന് യു.കെ അറിയിച്ചു. ബഹമാസ് പതാക വഹിക്കുന്ന ‘സൊനാൻഗോൽ നമീബേ” എന്ന കപ്പലാണിതെന്നാണ് വിവരം. ടാങ്കറിലെ എണ്ണ കടലിലേക്ക് ചോർന്നെന്ന് വാർത്ത പ്രചരിച്ചെങ്കിലും എണ്ണ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. ജീവനക്കാർ സുരക്ഷിതരെന്ന് സൂചന. യു.എസ് കമ്പനികളുമായോ സഖ്യരാജ്യങ്ങളുമായോ ബന്ധമുള്ള കപ്പലുകളെയും ഇറാൻ ആക്രമിക്കുകയാണ്.
Source link


