LATEST

മിനു ചിദംബരം, കേരള ക്രിക്കറ്റ് അസോസിയേഷന്റെ പെൺകരുത്ത്


ഇന്ന് അന്താരാഷ്ട്ര വനിതാദിനംതിരുവനന്തപുരം : കളിക്കാരായും പരിശീലകരായും നിരവധി വനിതകൾ ക്രിക്കറ്റിലുണ്ട്. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് ഫിനാൻസ് ഓഫീസറുമായി സേവനം അനുഷ്ഠിക്കുന്നത് ഒരു വനിതയാണ്, മിനു ചിദംബരം. ഒരു വ്യാഴവട്ടത്തിലേറെയായി മിനു കെ.സി.എയ്ക്ക് ഒപ്പമുള്ള മിനു അസോസിയേഷന്റെ ചരിത്രത്തിലെ ആദ്യ വനിതാ സി.ഇ.ഒയാണ്.തോൽവിയേയും വിജയത്തേയും ഒരേ മാനസികാവസ്ഥയിൽ നേരിടാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണ് തന്നെ ക്രിക്കറ്റിനോട് അടുപ്പിച്ചതെന്ന് മിനു പറയുന്നു. കായിക ഭരണ രംഗത്തേക്ക് വരുന്നകാലത്ത് ഒരു സ്ത്രീയെന്ന നിലയിൽ സ്വീകാര്യത ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ബോർഡ് മീറ്ററിംഗുകളിൽ ക്രിക്കറ്റിന്റെ ഭാഷ നന്നായി വഴങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് പിന്തുണ ലഭിച്ചു. കെ.സി.എ പ്രസിഡന്റ് ശ്രീജിത് വി.നായർ, സെക്രട്ടറി എസ്.വിനോദ് എന്നിവരടക്കമുള്ള ഭരണസമിതിയുടെ മികച്ച പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നത്.


Source link

Related Articles

Back to top button