LATEST
ഓം ബിർളയ്ക്കെതിരായ പ്രമേയം നാളെ പരിഗണിക്കും

ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒമ്പതിന് ലോക്സഭാ പരിഗണിച്ചേക്കും. പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ഏപ്രിൽ രണ്ടുവരെയാണ്. നാളെ മുതൽ 11വരെ സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും എം.പിമാർക്ക് വിപ്പ് നൽകി. ഫെബ്രുവരിയിൽ ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അവിശ്വാസ പ്രമേയം നൽകിയത്.
Source link



