LATEST

ഇന്ത്യക്ക് കപ്പടിക്കണമെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി അക്കാര്യം സംഭവിക്കണം; ‘ആശങ്ക’ അഹമ്മദാബാദ് മാത്രമല്ല


അഹമ്മദാബാദ്: മറ്റൊരു ലോകകപ്പ് ഫൈനലിന് ഇന്ത്യ എത്തുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. 2023 നവംബര്‍ 19ന് ഓസ്ട്രേലിയക്ക് മുന്നില്‍ തോല്‍വി വഴങ്ങി ലോക കിരീടം നഷ്ടപ്പെട്ട അതേ സ്റ്റേഡിയം. ആര്‍ക്കും തോല്‍പ്പിക്കാനാകാത്തവരുടെ സംഘം എന്ന വിശേഷണവുമായി എത്തിയ രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യയെ ഓസീസ് സംഘം ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് ട്വന്റി 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമൊക്കെ നേടിയെങ്കിലും അന്നത്തെ ആ വേദന ഇന്നും ആരാധകരുടെ മനസ്സില്‍ നിന്ന് മാറിയിട്ടില്ല.ഇന്ത്യന്‍ ക്രിക്കറ്റിന് അത്ര നല്ല ഓര്‍മകളല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ളത്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് എത്തിയാണ് 2023ല്‍ ഫൈനലിലെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ട്വന്റി 20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യക്ക് പക്ഷേ സ്റ്റേഡിയം മാത്രമല്ല ആശങ്ക സമ്മാനിക്കുന്നത്. ഒരു ക്രിക്കറ്റ് ആരാധകനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം കൂടിയുണ്ട് ഇത്തവണ ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍.


Source link

Related Articles

Back to top button