LATEST
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം; മിഡിൽ ഈസ്റ്റിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. മാർച്ച് 5,6 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ ആണ് മാറ്റിയത്. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്‌കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മാർച്ച് രണ്ടിന് നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
Source link



